തമിള്‍, ഹിന്ദി, മലയാളം , കന്നടാ എന്നീ ജനപ്രിയ ഭാഷകളിലെ ഗാനങ്ങളുടെയും കൂടാതെ ഭക്തിഗാനങ്ങളുടെയും കരോക്കെശ്രേണി ഞാന്‍ അഭിമാനത്തോടു കൂടി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്...ഇന്ന് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന കരോക്കെ എന്ന വാക്കിന് തന്നെ ആവശ്യക്കാര്‍ കൂടുതല്‍ ഉള്ളത്.ഈ ശേഖരം ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്ക് വേണ്ടി പങ്കു വക്കുന്നതിലും അത് വഴി നിങ്ങളുടെ സംഗീതാഭിരുചി വളര്ത്തിയെടുക്കുന്നതിലും ഞാന്‍ വളരെയധികം സന്തോഷിക്കുന്നു..

ഞാന്‍ എന്റെ പരമാവധി , പല തരത്തിലുള്ള ഗാനങ്ങളുടെ പ്രത്യേകിച്ച് ചലച്ചിത്ര ഗാനങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്..ഏറ്റവും പുതിയ ഗാനങ്ങളുടെ ശേഖരങ്ങള്‍ ഉള്‍പ്പെടുത്തി ഈ സംരംഭം വിപുലമാക്കുവാനും അത് വഴി എന്തെങ്കിലും പുതുമകള്‍ നിങ്ങളിലെക്കെതിക്കാനും ഞാന്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു..

ചെറിയ സംരംഭം നിങ്ങളുടെ കഴിവുകളെ പുറത്തു കൊണ്ടുവരാന്‍ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.. യഥാര്‍ത്ഥ സംഗീത പ്രേമികളുടെ മുന്നില്‍ ഞാന്‍ എന്റെ ഈ ശ്രുതി സുന്ദരമായ ബ്ലോഗ്‌ ഇവിടെ സമര്‍പ്പിക്കട്ടെ

Monday, 29 November 2010

പ്രണയസരോവരതീരം

Film/album: ഇന്നലെ ഇന്ന്

ഗാനരചയിതാവു്: ബിച്ചു തിരുമല
സംഗീതം: ജി ദേവരാജൻ
ആലാപനം: കെ ജെ യേശുദാസ്

എന്റെ വെർ

Pranayasarovara theeram by Danil David

പ്രണയസരോവരതീരം  പണ്ടൊരു
പ്രദോഷ സന്ധ്യാ നേരം
പ്രകാശവലയമണിഞ്ഞൊരു സുന്ദരി
പ്രസാദപുഷ്പമായി വിടർന്നൂ എന്റ
വികാര മണ്ഡലത്തിൽ പടന്നൂ (പ്രണയ...,..)


അവളൊരു മോഹിനിയായിരുന്നൂ
അഴകിന്റെ ദേവതയായിരുന്നൂ
അധരങ്ങളിൽ നയനങ്ങളി
അശ്വതിപ്പൂവുകൾ പൂത്തിരുന്നൂ
മോഹമായി ആത്മദാഹമായി
ഒർമ്മയിലവളിന്നും ജീവിക്കുന്നു (പ്രണയ..)

അവളൊരു കാമിനിയായിരുന്നൂ
അലസമദാലസയായിരുന്നൂ
ചലനങ്ങളിൽ വചനങ്ങളി
മാസ്മര ഭാവങ്ങൾ തുടിച്ചിരുന്ന
രാഗമായി ജീവതാളമായി
ഭൂമിയിലവളിന്നും ജീവിക്കുന്നു(പ്രണയ..)

ഇലകൊഴിയും ശിശിരത്തില്‍

Film/album: വർഷങ്ങൾ പോയതറിയാതെ
Raaga: മിശ്രശിവരഞ്ജിനി
ഗാനരചയിതാവു്: കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി
സംഗീതം: മോഹൻ സിത്താര
ആലാപനം: കെ ജെ യേശുദാസ്

എന്റെ വെർഷൻ

Ila kozhiyum by Danil David

 ഉം ..ഉം...ഉം...ഉം..ഉം.....
ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ
മറഞ്ഞുപോയീ ആ മന്ദഹാ‍സം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം  (ഇലകൊഴിയും....)

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ
എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും
ആ കാട്ടുതീയില്‍ (ഇലകൊഴിയും....)

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോതി
വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇലകൊഴിയും....)

മലയാളഗാനശേഖരം

ഈണം