തമിള്‍, ഹിന്ദി, മലയാളം , കന്നടാ എന്നീ ജനപ്രിയ ഭാഷകളിലെ ഗാനങ്ങളുടെയും കൂടാതെ ഭക്തിഗാനങ്ങളുടെയും കരോക്കെശ്രേണി ഞാന്‍ അഭിമാനത്തോടു കൂടി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്...ഇന്ന് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന കരോക്കെ എന്ന വാക്കിന് തന്നെ ആവശ്യക്കാര്‍ കൂടുതല്‍ ഉള്ളത്.ഈ ശേഖരം ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്ക് വേണ്ടി പങ്കു വക്കുന്നതിലും അത് വഴി നിങ്ങളുടെ സംഗീതാഭിരുചി വളര്ത്തിയെടുക്കുന്നതിലും ഞാന്‍ വളരെയധികം സന്തോഷിക്കുന്നു..

ഞാന്‍ എന്റെ പരമാവധി , പല തരത്തിലുള്ള ഗാനങ്ങളുടെ പ്രത്യേകിച്ച് ചലച്ചിത്ര ഗാനങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്..ഏറ്റവും പുതിയ ഗാനങ്ങളുടെ ശേഖരങ്ങള്‍ ഉള്‍പ്പെടുത്തി ഈ സംരംഭം വിപുലമാക്കുവാനും അത് വഴി എന്തെങ്കിലും പുതുമകള്‍ നിങ്ങളിലെക്കെതിക്കാനും ഞാന്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു..

ചെറിയ സംരംഭം നിങ്ങളുടെ കഴിവുകളെ പുറത്തു കൊണ്ടുവരാന്‍ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.. യഥാര്‍ത്ഥ സംഗീത പ്രേമികളുടെ മുന്നില്‍ ഞാന്‍ എന്റെ ഈ ശ്രുതി സുന്ദരമായ ബ്ലോഗ്‌ ഇവിടെ സമര്‍പ്പിക്കട്ടെ

Saturday, 27 August 2011

ഈണത്തിന്റെ ഈ വർഷത്തെ ഓണസമ്മാനം




"ഓണം വിത്ത് ഈണം - 2011"

സ്വതന്ത്ര സംഗീത ധാരയുടെ അലയൊലികൾ നെറ്റിൽ സജീവമാകുന്ന 4 സുഹൃത്തുക്കൾ ചേർന്ന് രൂപം കൊടുത്ത ഈണം എന്ന നോൺ പ്രോഫിറ്റബിൾ മ്യൂസിക്കൽ എഫർട്ട് ഇന്ന് ഓണം വിത് ഈണം 2011 എന്ന 4 ആം ഓൺലൈൻ ആൽബം പ്രസിദ്ധീകരിക്കുന്നതിലേക്ക് എത്തിച്ചേർന്നിരിക്കുന്നു എന്ന് സന്തോഷപൂർവ്വം അറിയിക്കട്ടേ.

"ഈണം" എന്ന സംരംഭം Malayalam Movie & Music database (www.m3db.com) എന്ന പ്രസ്ഥാനത്തിന്റെ ഒരു ഉപ വിഭാഗമാണ്.

നാദം എന്ന മറ്റൊരു സ്വതന്ത്ര സംഗീത സംരംഭം കൂടി m3db.com ൽ ഇതിനു സമാന്തരമായി പ്രവർത്തിക്കുന്നു.

ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള രചയിതാക്കൾ, സം.സംവിധായകർ, ഗായകർ, വാദ്യോപകരണ വിദഗ്ദ്ധർ, പശ്ചാത്തല സംഗീതഞ്ജർ, സൗണ്ട് എഞ്ചിനീയേഴ്സ് എന്നിവരെ ഏകോപിപ്പിച്ചാണ് ഓരോ ആൽബവും തയ്യാറാക്കുന്നത്.

സംഗീതത്തിന്റെ വിവിധ മേഖലയിൽ നിന്നും പുതിയ പ്രതിഭകളെ കണ്ടെത്തുക എന്നതാണ് ഇതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്.

ഇതിലൂടെ തയ്യാറാക്കപ്പെടുന്ന ഗാനങ്ങൾ സൗജന്യമായി ആർക്കും കേൾക്കാവുന്നതും യാതൊരുതരത്തിലും പൈറസിയുടെ പ്രശ്നങ്ങളില്ലാതെ ഡൗൺലോഡ് ചെയ്ത് കേൾക്കാവുന്നതുമാണ്.

ഇന്റെർനെറ്റിന്റെ സാദ്ധ്യതകൾ പരമാവധിയുപയോഗപ്പെടുത്തി ലോകമെമ്പാടുമുള്ള കലാകാരന്മാരെ അണിനിരത്തി ഗാനങ്ങൾ നിർമ്മിച്ച് ഏവർക്കും സൗജന്യമായി ഡൗൺലോഡ് ചെയ്ത് സ്വന്തന്ത്രമായി ഉപയോഗിക്കാനാകുന്ന രീതിയിലേക്ക് എത്തിക്കുന്ന അത്യദ്ധ്വാനം നിറഞ്ഞ യത്നം ഏറ്റെടുക്കുമ്പോൾ അത് ഒന്നോ രണ്ടോ ഗാനശേഖരങ്ങൾക്കപ്പുറേത്ത് നീളുമെന്ന് ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ, സ്വന്തം പി.സിക്കു മുന്നിൽ ഇരുന്നുമാത്രം പാടി റെക്കോഡ് ചെയ്തു പരിചയമുള്ള കുറേ ഗായകരേയും സംഗീത സംവിധാനത്തെക്കുറിച്ച് സാമാന്യാവബോധം മാത്രമുണ്ടായിരുന്ന സംഗീതജ്ഞരേയും തന്റെ ബ്ലോഗിൽ സമയം കിട്ടുമ്പോൾ വല്ലതും കവിതയായി കുറിച്ചു വയ്ക്കുന്ന എഴുത്തുകാരെയും കൂട്ടിയിണക്കി ഒരു പരീക്ഷണമെന്ന നിലയിൽ തുടങ്ങിയ ഈ ഉദ്യമം കഴിഞ്ഞ വർഷത്തെ ഓണം വിത്ത് ഈണം 2010 എന്ന ആൽബത്തിന്റെ വൻവിജയത്തിനു ശേഷം കൂടുതൽ ഉത്തരവാദിത്തബോധത്തോടെയുള്ള സൃഷ്ടികൾ നടത്തണമെന്ന നിലയിലേക്ക് ഇതിന്റെ അണിയപ്രവർത്തകരെ കൊണ്ടെത്തിച്ചു എന്ന് സമ്മതിക്കാതിരിക്കാൻ വയ്യാ. ആ ലക്ഷ്യം ഈ വർഷവും നിറവേറ്റാനായി എന്ന് ഞങ്ങൾ അകമഴിഞ്ഞു വിശ്വസിക്കുന്നു. ജോലിത്തിരക്കിനിടയിൽ ലഭിക്കുന്ന മിനിറ്റുകൾ കൂട്ടിവച്ച് പാട്ടും എഴുത്തും സംഗീതവുമൊക്കെ സമന്വയിപ്പിച്ച് ഒരു ഗാനത്തിന്റെ ചട്ടക്കൂടുതീർത്ത് അതിനെ അണിയിച്ചൊരുക്കി നിങ്ങളുടെ സമക്ഷം

ഒൻപതു ഗാനങ്ങളടങ്ങിയ ഈ ആൽബത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട ഗായകരും സംഗീത സംവിധായകരും രചയിതാക്കളും പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ഈണത്തെയും നാദത്തെയും കുറിച്ച് ഇതേവരെ അറിയാത്ത എല്ലാ മാന്യസുഹൃത്തുക്കൾക്കും താഴെക്കൊടുത്തിരിക്കുന്ന ലിങ്കുവഴി പ്രസ്തുതഗാനങ്ങൾ കേൾക്കാൻ സാധിക്കും.

എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി

ഈണം ടീം


ഈണം ആൽബങ്ങളിലെ ഗാനങ്ങൾ കേൾക്കാൻ
2009 - http://eenam.com/
2009 - http://onam.eenam.com/ml/node/32
2010 - http://onam.eenam.com/

നാദത്തിലെ ഗാനങ്ങൾ കേൾക്കാൻ
http://www.m3db.com/node/24997


Saturday, 2 July 2011

ഒരു ഓണപ്പാട്ട്


ആവണി പുലരിതൻ കൂളിരുമായ് വന്നെത്തും
തിരുവോണ നാളിൻ ചാരുതയിൽ
പുത്തൻ പുടവ ചുറ്റും മലനാടിൻ മടിത്തട്ടിൽ
മാവേലിയെഴുന്നെള്ളും തിരുവോണം, എന്നും
മലയാളക്കരയുടെ തിരുവോൽസവം

പുലരി തൻ നെറുകയിൽ വർണ്ണവസന്തമായ്
പൂക്കളമിട്ടൊരു പൂമാനവും....
തുമ്പപ്പൂവും, തുളസിക്കതിരും,
തോണിപ്പാട്ടിന്റെ മാധുര്യവും
പ്രകൃതിയും ഹൃദയവും തമ്മിലലിഞ്ഞീടും
മാമലനാടിന്റെ വർണ്ണോത്സവം

മണ്ണിന്റെ ആമോദ ഘോഷത്തിൽ കൂടുവാൻ-
തുമ്പികൾ അണയുന്ന പൂമുറ്റവും....
പൂക്കളും പൂഞ്ചോലകളും പുളകിത-
രാകും ഉത്രാടപൗർണമിയും
സമൃദ്ദിയും നന്മയും ഒന്നായ് നിറഞ്ഞീടും
മലയാളതനിമയുടെ മഹിതോൽസവം

ഒരു സ്വപ്നമായ് നിൻ ഓർമ്മകൾ വീണ്ടും


ഒരു സ്വപ്നമായ് നിൻ ഓർമ്മകൾ വീണ്ടും
എൻ മനതാരിൽ കുളിർ മൂടവേ
അറിയുന്നു ഞാനാ പ്രണയത്തിൻ സൗരഭം
മോഹിച്ചുപോയിനീഎന്റെ സ്വന്തം

ജനിമൃതികൾ നീണ്ട യാത്രയിലെവിടെയോ
അന്നു നാം തമ്മിൽ കണ്ടുമുട്ടീ
പ്രിയ രാഗമേ എന്റെ ഈ ജന്മം സാക്ഷിയായ്
പ്രണയാർദ്രമായ് മെല്ലെ തഴുകി
നിൻ ഓർമ്മയിൽ ഞാ,നെഴുതിയ വരികളിൽ
നിന്റെ രാഗത്തിലീണം മീട്ടി

കണ്ണീർ പൊഴിയുമെൻ ആർദ്രമാം മിഴികളിൽ
നിന്റെ ഊഷ്മള നിശ്വാസങ്ങൾ
എന്നിലെ സ്വപ്നങ്ങളൊരുമുല്ലവള്ളി പോൽ നീ
പടരുന്നു നിൻ സ്നേഹപ്പൂവാകയിൽ
മിഴിനീരലിയുമീ മൌനം ഞാൻ ശ്രുതിയായ്
എന്നുമെൻ ഹൃദയത്തിൽ ചേർത്തുവയ്ക്കാം

എന്നിലുള്ള ഒരു ചെറിയ രചയിതാവ്


മോഹത്തിൻ പൂക്കുടയിൽ ഞാൻ കണ്ടു
നിൻ പുഞ്ചിരി തൂകിയ പനിനീർപ്പൂക്കൾ
മനതാരിൽ പ്രണയവസന്തം വരവായി
നിൻ സ്നേഹത്തിൽ പുളകം കൊണ്ടു ഞാൻ

പുതുമഴയുടെ നനുത്ത സ്പർശം പോൽ
നീയെൻ മാറിൽ തലചായ്ക്യവേ
കതിർമഴ പൊഴിയും എൻ കനവുകളിൽ
ഒരു കവിതപോൽ നിൻ മൊഴികൾ
നെറുകയിൽ വീഴുന്ന മഴത്തുള്ളി പോൽ
വന്നെൻ ഹൃദയത്തിൽ മുട്ടി വളിച്ചു

ചാറ്റൽമഴയുടെ നേർത്ത സംഗീതം പോൽ
നീയെരു നാദമായ് എന്നിൽ പെയ്യവെ
പെയ്തൊഴിയാത്ത ഒരു മഴത്തുള്ളിയായ്
മനസിൽ പതിഞ്ഞു നിൻ പ്രണയഗീതം
ഞാനറിയുന്നു നീയെൻ തീരാമോഹമെന്ന്
എന്റെ പറയാതെ പോയ പ്രണയം

ഒരു മായാത്ത ഓർമ്മയായ് മാറി

Saturday, 11 December 2010

M3DB : ഒരു സമ്പൂർണ്ണ മലയാള സംഗീത സിനിമാ ഡാറ്റാബേസ്

പതിനയ്യായിരത്തിലധികം ഹിറ്റ് ഗാനങ്ങളൂടെ പ്രാഥമിക വിവരങ്ങളും മറ്റു പ്രോജക്റ്റുകളുമടങ്ങിയ മലയാളഗാനശേഖരം (www.malayalamsongslyrics.com/ml) എന്ന സംരംഭം പുതിയൊരു തലത്തിലേക്ക് കൂടി കടക്കുകയാണ്.യുണീക്കോഡ് മലയാളത്തിൽ ഒരു സമ്പൂർണ്ണ സിനിമാ ഡേറ്റാബേസിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

1928 നവംബർ 7നു പുറത്തിറങ്ങിയ വിഗതകുമാരൻ മുതലിങ്ങോട്ട് മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള എല്ലാ ചലച്ചിത്രങ്ങളുടേയും പൂർണ്ണവിവരങ്ങളടങ്ങിയ ഒരു ഡേറ്റാബേസ് ആണ് വിഭാവനം ചെയ്യുന്നത്. നിലവിലെ മലയാളഗാനങ്ങളുടെ ഡേറ്റാബേസും പുതിയ സിനിമാ ഡേറ്റാബേസും ഒത്ത് ചേരുന്ന വെബ്ബിന്റെ പണികൾ തുടങ്ങിക്കഴിഞ്ഞു. Malayalam Movie & Music DataBase (M3db) www.m3db.com എന്ന വെബ്ബും മറ്റ് അനുബന്ധസംരംഭങ്ങളും ഈ വരുന്ന ഡിസംബർ 20താം തീയതി തിങ്കളാഴ്ച്ച ഔദ്യോഗികമായിത്തന്നെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.

സ്ഥലം - മൃണ്മയി,പാലക്കാട്
തീയതി - ഡിസംബർ 20,2010

ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദയവായി കമന്റായോ (m3dbteam@gmail.com) എന്ന വിലാസത്തിലോ മുൻകൂട്ടി അറിയിക്കുക.മറ്റ് ഒരുക്കങ്ങൾ നടത്തേണ്ടതിന് അത് വളരെ ആവശ്യവുമാണ്.എല്ലാവർക്കും സ്വാഗതം..!!

 
 
               
പടം & ലോഗോ : കുമാർ നീലകണ്ഠൻ

മലയാളഗാനശേഖരം

ഈണം